മാനസയ്ക്ക് ജന്മനാട് വിട നല്‍കി

മാനസയുടെ മൃതദേഹം സംസ്കരിച്ചു. കണ്ണൂർ പയ്യാമ്പലത്താണ് സംസ്കാര ചടങ്ങ് നടന്നത്. മാനസയുടെ സഹോദരൻ അശ്വന്താണ് ചിത കൊളുത്തിയത്. അതിനിടെ മാനസയുടെ മൃതദേഹവുമായി കണ്ണൂരിൽ എത്തി തിരികെ കോതമംഗലത്തേക്ക് പോകുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു.

മാഹിപ്പാലത്തിന് സമീപം പരിമടത്ത് വച്ച്‌ ഉണ്ടായ അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാർക്ക് പരിക്കേറ്റു.എറണാകുളം പുന്നേക്കാട് സ്വദേശി എമിൽ മാത്യു, വട്ടം പാറ സ്വദേശി ബിട്ടു കുര്യൻ എന്നിവർക്കാണ് പരിക്കേറ്റത്.

പുലർച്ചെ 2.50-ഓടെയാണ് അപകടമുണ്ടായത്. ഇരുവരെയും കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറി ആംബുലൻസിൽ ഇടിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News