കൊട്ടിയൂർ പീഡനക്കേസ്; ഇരയെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന് പ്രതി  

കൊട്ടിയൂർ പീഡനക്കേസില്‍ ഇരയെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന് പ്രതി .  പ്രതി  ആവശ്യമുന്നയിച്ച് പ്രതി റോബിൻ വടക്കുംചേരി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു.

വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജസ്റ്റിസ് വിനീത് ശരൺ അധ്യക്ഷനായ ബെഞ്ച് ഹർജി നാളെ പരിഗണിക്കും. വിവാഹത്തിന് ഇരയായ പെൺകുട്ടിയും നേരത്തെ അനുമതി തേടിയിരുന്നു.

ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന റോബിൻ വടക്കുംചേരിയുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News