പെഗാസസ്; മുതിർന്ന മാധ്യമപ്രവർത്തകർ സമർപ്പിച്ച ഹർജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും

പെഗാസസ് ഫോൺ ചോർത്തൽ സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിന് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. മുതിർന്ന അഭിഭാഷകൻ അഡ്വക്കേറ്റ് കപിൽ സിബൽ നേരത്തെ വിഷയം ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

മുതിർന്ന മാധ്യമപ്രവർത്തകർ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു കപിൽ സിബൽ ആവശ്യപ്പെട്ടത്. മാധ്യമ പ്രവർത്തകരായ എന്‍ റാം, ശശി കുമാർ ,ജോൺ ബ്രിട്ടാസ് എംപി, അഭിഭാഷകൻ എം എല്‍ ശർമ്മ, എന്നിവരാണ് ഹർജി നൽകിയിട്ടുള്ളത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ ഇടപെടൽ തേടി ആക്ടിവിസ്റ്റുകൾ രംഗത്ത് എത്തിയിരുന്നു. പ്രൊഫസർമാർ, ചരിത്രകാരന്മാർ, ഉൾപ്പെടെ 500 പേർ ചീഫ് ജസ്റ്റീസിന്  കത്തെഴുതിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here