രണ്ട്ഡോസ് വാക്സിന്‍ എടുത്തവരെ മാത്രം പ്രവേശിപ്പിച്ച് കര്‍ണാടക 

രണ്ട് ഡോസ് കോവിസ് കുത്തിവെയ്പ് എടുത്തവർക്ക് ഇന്നു മുതല്‍ കർണാടകയിൽ പ്രവേശനം അനുവദിച്ചു. കർണാടക അതിർത്തി ചെക്ക് പോസ്റ്റായ തലപ്പാടിയിൽ അധികൃതർ നിലപാട് കർശനമാക്കിയിട്ടില്ല.

തലപ്പാടിയിൽ സ്വാബ് പരിശോധനാ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. 72 മണിക്കൂറിനുള്ളിൽ ലഭിച്ച കൊവിഡ് പരിശോധനാ നെഗറ്റിവ് സർട്ടിഫിക്കറ്റ് കർണാടകയിൽ പ്രവേശിക്കുന്നതിന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം നിർബ്ബന്ധമാക്കിയിരുന്നു.

ഞായറാഴ്ച ഇളവുകളോടെ പ്രവേശനം അനുവദിച്ചു, എന്നാൽ, വരും ദിവസങ്ങളിൽ ഈ ഇളവ് തുടരണമെന്നില്ല. രോഗികൾക്കും മരണവുമായി ബന്ധപ്പെട്ട് അടിയന്തര യാത്ര നടത്തുന്നവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല.

ദിവസേന കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ 15 ദിവസത്തിലൊരിക്കലെടുത്ത കൊവിഡ് നെഗറ്റീവ് സർട്ടീഫിക്കറ്റ് ഹാജരാക്കണമെന്ന് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News