ഇടത് സഹയാത്രികനും കോതമംഗലം എം എ കോളേജ് പ്രിൻസിപ്പലുമായിരുന്ന പ്രൊഫ. ടി എം പൈലി അന്തരിച്ചു

ഇടത് സഹയാത്രികനും കോതമംഗലം എം എ കോളേജ് പ്രിൻസിപ്പലുമായിരുന്ന പ്രൊഫ. ടി എം പൈലി അന്തരിച്ചു. 85 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു മരണം.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആയി 1987 ലും 1991ലും
കോതമംഗലത്ത് നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. ഗ്രന്ഥകർത്താവ്, പ്രഭാഷകൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.

സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കൊവിഡ് പ്രോട്ടോകോൾ പ്രകാരം കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി സെമിത്തേരിയിൽ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News