ഓണക്കിറ്റിനെതിരെയുള്ള പ്രചാരണം അടിസ്ഥാന രഹിതം; മന്ത്രി ജി ആർ അനിൽ

ഓണക്കിറ്റിനെതിരെയുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. കിറ്റിന് രാഷ്ട്രീയമില്ല. പട്ടിണി നേരിടുന്നവരുടെ മുഖം മാത്രമാണ് സർക്കാരിന് മുമ്പിൽ ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓണക്കിറ്റിന് റേഷൻ കടകളിൽ വിതരണോദ്ഘാടനം നടത്തണമെന്ന് പറഞ്ഞിട്ടില്ല. സുതാര്യത ഉറപ്പ് വരുത്താൻ വേണ്ടിയാണ് നാട്ടിലെ പ്രമുഖരെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്.

കിറ്റ് വിതരണം നടത്തുന്ന രീതിയെക്കുറിച്ചുള്ള കത്താണ് നൽകിയത്. വിതരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മാത്രമാണ് കത്തിൽ ഉൾപ്പെടുത്തിയിരുന്നതെന്നും ചിലരുടെ ദുഷ്ടലാക്കാണ് അനാവശ്യ വിവാദമുണ്ടാക്കുന്നതെന്നും മന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News