വിമാനത്താവളത്തിലേക്ക് താലിബാന്റെ റോക്കറ്റ് ആക്രമണം; കാണ്ഡഹാറില്‍ നിന്നുള‌ള വിമാനങ്ങള്‍ റദ്ദാക്കി

അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേന പിന്മാറിയതോടെ പിടിമുറുക്കിയ താലിബാൻ വിവിധ നഗരങ്ങളും പട്ടണങ്ങളും പിടിച്ചടക്കുകയാണ്. അഫ്‌ഗാനിലെ പ്രധാന നഗരങ്ങളിലൊന്നായ കാണ്ഡഹാറിലും താലിബാൻ ശക്തമായ ആക്രമണം അഴിച്ചുവിട്ടു.

ശനിയാഴ്‌ച രാത്രിയിൽ കാണ്ഡഹാർ വിമാനത്താവളത്തിലേക്ക് താലിബാൻ തൊടുത്തത് മൂന്ന് മിസൈലുകളാണ്. ഇവയിൽ രണ്ടെണ്ണം വീണ് വിമാനത്താവളത്തിലെ റൺവെ തകർന്നു.

‘കഴിഞ്ഞ രാത്രിയിൽ മൂന്ന് റോക്കറ്റുകൾ വിമാനത്താവളം ലക്ഷ്യമായി എത്തി. ഇതിൽ രണ്ടെണ്ണം റൺവെയിലാണ് വീണത്. അതുകൊണ്ട് ഇവിടെനിന്നുമുള‌ള വിമാന സർവീസുകളെല്ലാം റദ്ദാക്കുന്നു.’ എയർപോർട്ട് തലവൻ മസൗദ് പഷ്തുൺ പറഞ്ഞു. റൺവെ നന്നാക്കാനുള‌ള ശ്രമം തുടങ്ങിയതായും ഇന്നുതന്നെ പ്രവർത്തനം തുടങ്ങാനാണ് ശ്രമമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ കുറച്ച്‌ ആഴ്‌ചകളായി താലിബാൻ കാണ്ഡഹാറിന്റെ സമീപപ്രദേശങ്ങളിൽ ശക്തമായ ആക്രമണമാണ് നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News