
വനിതകളുടെ 200 മീറ്റർ ഓട്ടത്തിന്റെ യോഗ്യതാ മത്സരത്തിൽ ഇന്ത്യയുടെ ദ്യുതി ചന്ദ് നാളെ ഇറങ്ങും. നാളെ രാവിലെ 7:25 നാണ് ദ്യുതിയുടെ മത്സരം. 100 മീറ്റർ സ്പ്രിന്റ് ഇനത്തിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായ ‘ഇന്ത്യൻ അത്ലറ്റിക്സിലെ പവർഹൗസ്’ ദ്യുതി ചന്ദിന് അടുത്ത അങ്കം 200 മീറ്ററിലാണ്.
രാവിലെ 7:24 ന് നടക്കുന്ന നാലാം ഹീറ്റ്സിലാണ് ഈ ഒഡീഷക്കാരി മത്സരിക്കുക. അമേരിക്കയുടെ ഗബ്രിയേലേ തോമസ് ഉൾപ്പടെ ആകെ 7 പേരാണ് നാലാം ഹീറ്റ്സിൽ ഇറങ്ങുക. ജർമനി, ബ്രസിൽ ,നമീബിയ, നൈജർ, സാംബിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് യോഗ്യതാ മത്സരത്തിൽ വെല്ലുവിളി ഉയർത്തുക.
ഒളിമ്പിക്സ് ഇനങ്ങളിലേക്ക് നേരിട്ട് യോഗ്യത നേടാന്‍ സാധിക്കാതെ പോയ ദ്യുതിക്ക് ലോക റാങ്കിംഗിലെ മെച്ചപ്പെട്ട സ്ഥാനമാണ് അനുഗ്രഹമായത്. ലോക റാങ്കിംഗ് പട്ടികയില്‍ നിന്ന് 200 മീറ്ററിലേക്ക് 15 ഒഴിവുകളാണ് ഉണ്ടായിരുന്നത്. 200 മീറ്റർ ലോക റാങ്കിംഗിൽ 51ആംസ്ഥാനത്താണ് ദ്യുതി. ഇത് പ്രകാരമാണ് ഇന്ത്യന്‍ താരത്തിന് യോഗ്യത ലഭിച്ചത്.
ലോകോത്തര താരങ്ങള്‍ക്കൊപ്പം ഒരിക്കൽക്കൂടി മത്സരിക്കാന്‍ സാധിക്കുന്നതിന്റെ ആവേശത്തിലാണ് ദ്യുതി.സെമി ഫൈനലില്‍ എത്തുകയാണ് ദ്യുതിയുടെ പ്രാഥമിക ലക്ഷ്യം. ഒളിമ്പിക് മെഡലാണ് നിരവധി രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത ഈ ഒഡീഷക്കാരിയുടെ സ്വപ്നം.
ശരീരത്തിൽ പുരുഷ ഹോർമോണിന്റെ അംശം കൂടിയതിനാൽ മത്സര വേദികളിൽനിന്ന് തന്നെ വിലക്കിയതിനെതിരെ അന്താരാഷ്ട്ര കായികകോടതിയിൽ പൊരുതി വിജയിച്ച കഥയാണ് ദ്യുതിയുടേത്. 2008 ലെ കൊച്ചി നാഷണൽ ഒാപ്പൺ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് ദ്യുതി കായിക രംഗത്ത് തന്റെ വരവ് അറിയിച്ചത്.
ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ 100 മീറ്ററിൽ സ്വർണം നേടിയ ഏക ഇന്ത്യക്കാരിയായ ദ്യുതിയാണ് 100 മീറ്ററിലെ ദേശീയ റെക്കാഡിന് ഉടമ. 2018 ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 100 മീറ്ററിലും 200 മീറ്ററിലും വെള്ളി മെഡൽ ദ്യുതി നേടിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here