കൊച്ചിയിലെ സമാന്തര ടെലിഫോൺ എക്സ്ചെയ്ഞ്ച് കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍ 

കൊച്ചിയിൽ സമാന്തരമായി ടെലിഫോൺ എക്സ്ചെയ്ഞ്ച് കണ്ടെത്തിയ വിഷയം. മൂന്നു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

കൊരട്ടി ദേശീയപാതയില്‍ ഇലക്ട്രിക് ഷോപ്പിന്റെ മറവില്‍  അങ്കമാലി, അത്താണി തുടങ്ങി 6 ഇടത്താണ് എക്സ്ചേഞ്ചിന്‍റെ പ്രവർത്തനം നടന്നിരുന്നത്. ഇവിടെ നിന്ന് സാമഗ്രികളും കണ്ടെടുത്തു.

കൊരട്ടി സ്വദേശി ഹക്കീം, അങ്കമാലി സ്വദേശി നിതിന്‍, മഞ്ചേരി സ്വദേശി റഷാദ് എന്നിവരാണ് പിടിയിലായത്.

ഇന്റര്‍നാഷണല്‍ കോളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റിക്കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തശേഷം കോടതിയില്‍ ഹാജരാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News