മുടിവെട്ടാനെന്ന പേരില്‍ കുട്ടിയെ വിളിച്ചു വരുത്തി പീഡനം; മുസ്സീംലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍

പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മുസ്സീംലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍. പാലക്കാട് കുലുക്കല്ലൂര്‍ സ്വദേശി മുഹമ്മദ് ബഷീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നാട്യമംഗലത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന അന്‍പത് വയസ്സുകാരനായ മുഹമ്മദ് ബഷീര്‍ പത്ത് വയസ്സുകാരനെ ഇവിടേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് കൊപ്പം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തി.

മുടിവെട്ടാനെന്ന പേരില്‍ കുട്ടിയെ വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇതിനു മുന്പും ഇയാള്‍ കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രാദേശിക മുസ്ലീംലീഗ് പ്രവര്‍ത്തകനാണ് മുഹമ്മദ് ബഷീര്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News