ഭര്‍ത്താവ് വീട്ടില്‍ കയറ്റിയില്ല; ഭാര്യയും മൂന്ന് മാസം പ്രായമായ കുഞ്ഞും ഒരാ‍ഴ്ച ക‍ഴിഞ്ഞത് വരാന്തയില്‍, ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട് ധോണിയില്‍ ഭാര്യയെയും മൂന്ന് മാസം പ്രായമായ കുഞ്ഞിനെയും ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവ് മനുകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട സ്വദേശിയായ ശ്രുതിയെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച സംഭവത്തിലാണ് ധോണി സ്വദേശി മനുകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രസവ ശേഷം ഭര്‍തൃവീട്ടിലേക്ക് മടങ്ങിയെത്തിയ ശ്രുതിയെയും കുട്ടിയെയും വീട്ടില്‍ കയറ്റാതെ വീട് അടച്ചുപൂട്ടി ഇയാള്‍ മുങ്ങുകയായിരുന്നു.

കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗാര്‍ഹിക പീഡനം, സ്ത്രീ പീഡനം തുടങ്ങിയ വകുപ്പുകളും കുട്ടിയെ ഉപേക്ഷിച്ചതിന് ജുവൈനല്‍ ജസ്റ്റിസ് ആക്ടിലെ വകുപ്പുകളും ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

വീട്ടില്‍ കയറ്റാത്തതിനെ തുടര്‍ന്ന് ഒരാ‍ഴ്ചക്കാലം ശ്രുതിയും കുട്ടിയും ഇയാളുടെ വീട്ടുവരാന്തയിലാണ് ക‍ഴിഞ്ഞിരുന്നത്. ശ്രുതി കോടതിയെ സമീപിച്ച് സംരക്ഷണ ഉത്തരവ് വാങ്ങിയെങ്കിലും മനുകൃഷ്ണന്‍ ഇവരെ സംരക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് പൊലീസ് നടപടിയെടുത്തത്. 2020 ജുലൈയിലായിരുന്നു ശ്രുതിയുടെയും മനുകൃഷ്ണന്‍റെയും വിവാഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News