അതിര്‍ത്തിയില്‍ നിയന്ത്രണം: കര്‍ണാടകയിലേക്കുള്ള ബസ് സര്‍വീസുകളുടെ വിശദ വിവരങ്ങള്‍

കര്‍ണ്ണാടകയിലെ ദക്ഷിണ കനറാ ജില്ല കളക്ടര്‍ കേരളത്തില്‍ നിന്നുള്ള ബസുകള്‍ ഒരാഴ്ചക്കാലത്തേക്ക് കര്‍ണ്ണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് – മംഗലാപുരം, കാസര്‍ഗോഡ് – സുള്ള്യ, കാസര്‍ഗോഡ് – പുത്തൂര്‍ എന്നിവടങ്ങളിലേക്ക് കെ എസ് ആര്‍ ടി സി നടത്തുന്ന സര്‍വ്വീസുകള്‍ നാളെ (ആഗസ്റ്റ് 2) മുതല്‍ ഒരാഴ്ചത്തേക്ക് അതിര്‍ത്തി വരെ മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളൂവെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.

അതേസമയം ബംഗുളുരുവിലേക്കുള്ള സര്‍വ്വീസുകള്‍ നടത്തുമെന്നും കെ എസ് ആര്‍ ടി സി അറിയിച്ചു. മുത്തങ്ങ, മാനന്തവാടി വഴിയാണ് നിലവില്‍ ബംഗളുരുവിലേക്ക് സര്‍വ്വീസ് നടത്തുന്നത്. തിരുവനന്തപുരം – ബംഗളുരു റൂട്ടില്‍ ഒരു സ്‌കാനിയ ബസും, ബാക്കി 14 ഡീലക്‌സ്- എക്‌സ്പ്രസ് ബസുകളുമാണ് സര്‍വ്വീസ് നടത്തുന്നത്. കേരളത്തില്‍ നിന്നും കര്‍ണ്ണാടകയില്‍ യാത്ര ചെയ്യുന്നവര്‍ കര്‍ണ്ണാടകയില്‍ എത്തുന്നതിന് 72 മണിയ്ക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും യാത്രാ വേളയില്‍ കൈയ്യില്‍ കരുതണം.

കേരളത്തില്‍ നിന്നും ബംഗളുരു, മൈസൂരിലേക്കും തിരിച്ചുമുള്ള സര്‍വ്വീസുകള്‍:

തിരുവനന്തപുരം – ബംഗളുരു (വൈകുന്നേരം 5 മണി), തിരുവനന്തപുരം – ബംഗളുരു (വൈകിട്ട് 6.30 ), കണ്ണൂര്‍ – ബംഗളുരു (രാവിലെ 7.35), കണ്ണൂര്‍ – ബംഗളുരു ( രാത്രി 9.30 ), തലശ്ശേരി – ബംഗളുരു (രാത്രി 8.16), വടകര – ബംഗളുരു (രാത്രി 8മണി), പയ്യന്നൂര്‍ – ബംഗളുരു (വൈകിട്ട് 6.01), കോഴിക്കോട് – ബംഗളുരു (രാവിലെ 7 മണി), കോഴിക്കോട് – ബംഗളുരു (രാവിലെ 8.34),
കോഴിക്കോട് – ബംഗളുരു (രാവിലെ 10 മണി), കോഴിക്കോട് – ബംഗളുരു ( ഉച്ചയ്ക്ക് 1.30), കോഴിക്കോട് – ബംഗളുരു ( വൈകിട്ട് 6 മണി), കോഴിക്കോട് – ബംഗളുരു (രാത്രി 7.01), കോഴിക്കോട് – ബംഗളുരു (രാത്രി 8.01) കോഴിക്കോട് – ബംഗളുരു ( രാത്രി 10.03), കല്‍പ്പറ്റ – മൈസൂര്‍ (രാവിലെ 5 മണി), കോഴിക്കോട് – മൈസൂര്‍ ( രാവിലെ 10.30 ), കോഴിക്കോട് – മൈസൂര്‍ (രാവിലെ 11.15 )

ബംഗളുരുവില്‍ നിന്നും കേരളത്തിലേക്ക് നടത്തുന്ന സര്‍വ്വീസുകള്‍:

ബംഗുളുരു – കോഴിക്കോട് (രാവിലെ 8 മണി), ബംഗളുരു – കോഴിക്കോട് (രാവിലെ 10.03), ബംഗളുരു – കോഴിക്കോട് ( ഉച്ചയ്ക്ക് 12 മണി), ബംഗളുരു – കോഴിക്കോട് (ഉച്ചയ്ക്ക് 2.03 ), ബംഗളുരു – കോഴിക്കോട് (രാത്രി 8 മണി), ബംഗളുരു – കോഴിക്കോട് (രാത്രി 9.31), ബംഗളുരു – കോഴിക്കോട് ( രാത്രി 10.30), ബംഗളുരു – കോഴിക്കോട് (രാത്രി 11 മണി), ബംഗളുരു – തിരുവനന്തപുരത്തും (ഉച്ച തിരിഞ്ഞ് 3. 25), ബംഗളുരു തിരുവനന്തപുരം (വൈകിട്ട് 6.30), ബംഗളുരു – കണ്ണൂര്‍ (രാവിലെ 9 മണി), ബംഗുളുരു – കണ്ണൂര്‍ (രാത്രി 9.30), ബംഗളുരു – തലശ്ശേരി (രാത്രി 8.31), ബംഗളുരു – വടകര (രാത്രി 9.15), മൈസൂര്‍ – കല്‍പ്പറ്റ( വൈകിട്ട് 5.45), മൈസൂര്‍ – കോഴിക്കോട് ( രാവിലെ 9 മണി), മൈസൂര്‍ – കോഴിക്കോട് (രാവിലെ 10.15), മൈസൂര്‍ – കോഴിക്കോട് ( വൈകിട്ട് 5 മണി), ബംഗളുരു – പയ്യന്നൂര്‍ ( രാത്രി 9 മണി).

ബംഗളുരു സര്‍വ്വീസ് നടത്തുന്ന ബസ്സുകളുടെ സമയ വിവരവും ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും “Ente KSRTC” എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്.

“Ente KSRTC App” Google Play Store ലിങ്ക് https://play.google.com/store/apps/details?id=com.keralasrtc.app

കൂടുതല്‍ വിവരങ്ങള്‍ക്ക്;- കെ എസ് ആര്‍ ടി സി കണ്‍ട്രോള്‍ റൂം- 9447071021, 2463799 വാട്ട്‌സ്അപ്പ് നമ്പര്‍ – 8129562972 .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News