പൊരിച്ച ഐസ്‌ക്രീമിനുള്ളിലെ തണുത്ത മായാജാലം….

എല്ലാവര്‍ക്കും പ്രായഭേദമന്യേ പ്രിയപ്പെട്ട വിഭവമാണ് ഐസ്‌ക്രീം. നല്ല തണുത്ത വിവിധ രുചികളിലുള്ള ഐസ്‌ക്രീം കാണുമ്പോള്‍ തന്നെ നമ്മുടെ വായില്‍ കപ്പലോടാറുണ്ട്. എന്നാല്‍, നല്ല് പൊരിച്ച ഐസ്‌ക്രീമിനുള്ളിലെ തണുത്ത ഐസ്‌ക്രീമിന്റെ മാസ്മരികത അനുഭവിച്ചിട്ടുണ്ടോ..ഇതാ വേറിട്ടൊറു ഐസ്‌ക്രീം രുചി നമുക്ക് പരിചയപ്പെടാം..

വീട്ടില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രുചിയൂറും ഫ്രൈഡ് ഐസ്‌ക്രീം തയ്യാറാക്കിയാലോ.. പുറമേ ചൂട് അകത്തോ..മനമലിയിക്കുന്ന തണുപ്പും…റസീപ്പി ഇതാ…

ആവശ്യമായ ചേരുവകള്‍

ഐസ്‌ക്രീം- 3 സ്‌കൂപ്പ്

ബ്രഡ് കഷണങ്ങള്‍- 3 പീസ്

മുട്ടയുടെ വെള്ള- 2 എണ്ണം

ബ്രഡ് പൊടിച്ചത്- ഒരു കപ്പ്

ഓയില്‍- ആവശ്യത്തിന്

അലങ്കാരത്തിനായി

പൊടിച്ച പഞ്ചസാര, ചോക്ലേറ്റ് സിറപ്പ്

ഫ്രൈഡ് ഐസ്‌ക്രീം തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ബട്ടര്‍ പേപ്പര്‍ വിരിക്കുക. ഇതില്‍ 3 സ്‌കൂപ്പ് ഐസ്‌ക്രീം വച്ച് ഒരു മണിക്കൂര്‍ ഫ്രീസറില്‍ വച്ച് നന്നായി് തണുപ്പിക്കുക. ഈ സമയം ബ്രഡ് നന്നായി പരത്തിയെടുക്കുക. ഇതിനു നടുവിലായി നല്ല തണുത്ത ഐസ്‌ക്രീം വച്ച് ബ്രഡ് കൊണ്ട് പൊതിയുക. ഇത് ഒരു ക്ലിങ് ഫിലിം ഉപയോഗിച്ചു കവര്‍ ചെയ്ത് ബോള്‍ ഷേപ്പ് ആക്കുക. 2 മണിക്കൂറെങ്കിലും ഫ്രീസറില്‍ വച്ച് ഫ്രീസ് ചെയ്യുക.

ശേഷം മുട്ടയുടെ വെള്ളയിലും ബ്രെഡ് പൊടിച്ചതിലും മുക്കി ചൂടായ എണ്ണയില്‍ 10-12 സെക്കന്റ് വലിയ തീയില്‍ പൊരിച്ചെടുക്കുക.
ചൂടോടെ ഉടനടി തന്നെ വിളമ്പുക. മുകളില്‍ പൊടിച്ച പഞ്ചസാരയും ചോക്ലേറ്റ് സിറപ്പും ചേര്‍ത്ത് അലങ്കരിക്കാം. വിഭവം തയ്യാറായ ഉടന്‍ തന്നെ വിളമ്പുന്നതാണ് നല്ലത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News