പി വി കെ കടമ്പേരി അവാര്‍ഡ് നൈന ഫെബിന്

ഈ വര്‍ഷത്തെ പി വി കെ കടമ്പേരി അവാര്‍ഡ് ‘മുളയുടെ തോഴി’ നൈന ഫെബിന് ലഭിച്ചു. പരിസ്ഥിതി, കലാ,സാഹിത്യ,സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനര്‍ഹയാക്കിയത്.

പ്രേമന്‍ കുഞ്ഞിമംഗലം രൂപകല്‍പന ചെയ്ത ഫലകവും 10001 രൂപയും അടങ്ങിയതാണ് പുരസ്‌കാരം. ബാലസംഘം സംസ്ഥാന കമ്മിറ്റിയും പി വി കെ കടമ്പേരി സ്മാരക ട്രസ്റ്റും ചേര്‍ന്നാണ് പുരസ്‌കാരം നല്‍കുന്നത്.

പാലക്കാട് ജില്ലയിലെ പട്ടാമ്പി കൊപ്പം സ്വദേശിനിയായ പതിനാറ് വയസ്സുകാരി നൈന ഫെബിന്‍ മുളകളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും 1800 ഓളം മുളംതൈകള്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നട്ടുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News