ഒളിംപിക്‌സിലെ വേഗമേറിയ താരമായി മാഴ്സല്‍ ജേക്കബ്സ്

ടോക്യോ ഒളിംപിക്സിലെ വേഗരാജാവ് ഇറ്റലിയുടെ മാഴ്സല്‍ ലെമണ്ട് ജേക്കബ്സ്. 9.80 സെക്കന്‍ഡ് കൊണ്ടാണ് താരം 100 മീറ്റര്‍ പൂര്‍ത്തിയാക്കി ഒന്നാമതെത്തിയത്. അമേരിക്കയുടെ ഫ്രെഡ് കേര്‍ലിക്കാണ് വെള്ളി. കാനഡയുടെ ആന്ദ്രേ ഡി ഗ്രാസക്കാണ് വെങ്കലം. പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് ജേക്കബ്സ് ടോക്യോയിലെ വേഗമേറിയ താരമായി മാറിയത്.

100 മീറ്റര്‍ 9.80 സെക്കന്‍ഡുകൊണ്ട് മറികടന്നാണ് ജേക്കബ്സ് ഒന്നാമതായി മത്സരം പൂര്‍ത്തിയാക്കിയത്. അമേരിക്കയുടെ ഫ്രെഡ് കെര്‍ലി വെള്ളിയും കാനഡയുടെ ആന്ദ്രെ ഡെ ഗ്രാസ്സെ വെങ്കലവും സ്വന്തമാക്കി. കെര്‍ലി 9.84 സെക്കന്‍ഡിലും ഗ്രാസ്സെ 9.89 സെക്കന്‍ഡിലും മത്സരം പൂര്‍ത്തീകരിച്ചു.

ജേക്കബ്സിന്റെ കരിയറിലെ ഏറ്റവും മികച്ച സമയമാണിത്. ഒപ്പം യൂറോപ്പിലെ ഏറ്റവും വേഗതയേറിയ താരമെന്ന റെക്കോഡും താരം സ്വന്തമാക്കി. കെര്‍ലിയുടെയും ഗ്രാസ്സെയുടെയും കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് ഫൈനലില്‍ പിറന്നത്. ഫൈനലില്‍ ബ്രിട്ടന്റെ ഷാര്‍നെല്‍ ഹ്യൂസ് ഫൗള്‍ സ്റ്റാര്‍ട്ട് നടത്തി അയോഗ്യനായതോടെ എട്ടുപേരാണ് 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്തത്.

വേഗമേറിയ താരങ്ങളാല്‍ പ്രസിദ്ധമായ, ഉസൈന്‍ ബോള്‍ട്ടിന്റെ നാടായ ജമൈക്കയില്‍ നിന്നും ഇത്തവണ ഒരു താരം പോലും പുരുഷന്മാരുടെ 100 മീറ്റര്‍ ഫൈനലില്‍ പ്രവേശനം നേടിയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here