‘മാനസയുടെ മരണം വേദനിപ്പിച്ചു’; ചങ്ങരംകുളത്ത് യുവാവ് ജീവനൊടുക്കി

കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തില്‍ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി വിനീഷ് (33) ആണ് ആത്മഹത്യ ചെയ്തത്. വളയംകുളം മനക്കല്‍കുന്ന് താമസിക്കുന്ന യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വം ഇല്ലെന്നും, മനസയുടെ മരണം വേദനിപ്പിച്ചെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അവിവാഹിതനായ വിനീഷ് നിര്‍മ്മാണ തൊഴിലാളിയായിരുന്നു. വിനീഷും മാതാവും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. സംഭവസമയത്ത് അമ്മ വീട്ടിലുണ്ടായിരുന്നില്ല. അയല്‍വാസികളാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിനീഷിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News