നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8599 കേസുകള്‍; മാസ്‌ക് ധരിക്കാത്തത്

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8599 പേര്‍ക്കെതിരെ കേസെടുത്തു. വിവിധ കേസുകളിലായി ഇന്ന് അറസ്റ്റിലായത് 1681 പേരാണ്. 4980 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 21981 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 170 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,792 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൊവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തിലും നിയന്ത്രണങ്ങള്‍ ലംഘനങ്ങള്‍ പെരുകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ല തിരിച്ചുള്ള കേസുകളുടെ കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 284, 71, 776
തിരുവനന്തപുരം റൂറല്‍ – 5538, 326, 326
കൊല്ലം സിറ്റി – 1055, 56, 31
കൊല്ലം റൂറല്‍ – 112, 112, 195
പത്തനംതിട്ട – 61, 54, 171
ആലപ്പുഴ – 43, 9, 191
കോട്ടയം – 232, 214, 529
ഇടുക്കി – 170, 29, 108
എറണാകുളം സിറ്റി – 199, 55, 121
എറണാകുളം റൂറല്‍ – 172, 41, 279
തൃശൂര്‍ സിറ്റി – 44, 47, 156
തൃശൂര്‍ റൂറല്‍ – 42, 40, 283
പാലക്കാട് – 109, 132, 288
മലപ്പുറം – 119, 101, 287
കോഴിക്കോട് സിറ്റി – 36, 45, 25
കോഴിക്കോട് റൂറല്‍ – 82, 105, 5
വയനാട് – 78, 0, 134
കണ്ണൂര്‍ സിറ്റി – 50, 50, 362
കണ്ണൂര്‍ റൂറല്‍ – 50, 50, 335
കാസര്‍ഗോഡ് – 123, 144, 378

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News