പുരുഷ ഹോക്കിയിൽ ഫൈനൽ തേടി ഇന്ത്യ നാളെ ഇറങ്ങും

പുരുഷ ഹോക്കിയിൽ  ഫൈനൽ തേടി ഇന്ത്യ നാളെ ഇറങ്ങും.രാവിലെ 7 മണിക്ക് നടക്കുന്ന മത്സരത്തിൽ ബെൽജിയമാണ് ഇന്ത്യയുടെ എതിരാളി.

1980 ന് ശേഷമുള്ള ആദ്യ സെമി ഫൈനൽ.ചരിത്ര സെമിയുടെ ആവേശത്തിലാണ് മൻപ്രീത് സിങ്ങിന്റെ സംഘം. പൊരുതിക്കളിച്ച ബ്രിട്ടനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇന്ത്യൻ ടീമിന്റെ ജയം.ദിൽപ്രിത് സിംഗും ഗുർജന്ത് സിംഗും ഹാർദിക്സിംഗും ഗോളുകൾസ്കോർ ചെയ്ത മത്സരത്തിൽ ഇന്ത്യൻ ടീം പുറത്തെടുത്തത് ടൂർണമെൻറിലെ തന്നെ മികച്ച പ്രകടനമാണ്.

മലയാളി താരം പി ആർ ശ്രീജേഷ് ബ്രിട്ടന്റെ ഗോളവസരങ്ങൾക്ക് മുന്നിൽ വന്മതിൽ തീർത്തപ്പോൾ 41 വർഷത്തെ ചരിത്രം മൻപ്രീത് സിംഗിനും കൂട്ടർക്കും മുന്നിൽ വഴി മാറി.നാളെ രാവിലെ 7 മണിക്ക് നടക്കുന്ന സെമി ഫൈനലിൽ ശക്തരായ ബെൽജിയമാണ് ഇന്ത്യയുടെ എതിരാളി.

ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനക്കാരായാണ് ബെല്‍ജിയം ആദ്യ റൗണ്ട് കടന്നത്.സ്പെയിനിനെ 3-1ന് തകർത്താണ് ബെല്‍ജിയത്തിന്റെ സെമി പ്രവേശം.ഒരു പരാജയം പോലെ അറിയാതെ എത്തുന്ന ബെല്‍ജിയം ആദ്യ റൗണ്ടിൽ നാല് വിജയവും ഒരു സമനിലയുമാണ് നേടിയത്.

1980ലെ മോസ്കോ ഒളിമ്പിക്സിൽ സ്പെയിനിനെ പരാജയപ്പെടുത്തി സ്വര്‍ണ്ണം നേടിയ ശേഷം ഇന്ത്യ ഹോക്കിയില്‍ മെഡൽ സാധ്യതാ ഘട്ടത്തിലേക്ക് എത്തുന്നത് ഇതാദ്യമായിട്ടാണ്. ചരിത്രം തിരുത്തിക്കുറിച്ചാനുറ ച്ച് ഇന്ത്യയും വിജയം തുടർക്കഥയാക്കാൻ കച്ചമുറുക്കി ബെൽജിയവും ഏറ്റുമുട്ടുമ്പോൾ സെമിഫൈനൽ ത്രില്ലറിനായിരിക്കും ടോക്കിയോവിലെ ഒളിമ്പിക്സ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News