കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇന്ന് തിരുവനന്തപുരം ജില്ലയിൽ സന്ദർശനം നടത്തും. രാവിലെ 11 മണിക്ക് ജില്ലാ കളക്ടർ , ഡി എം ഒ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും.

6 അംഗ സംഘം രണ്ടായി തിരിഞ്ഞാണ് സംസ്ഥാനത്ത് സന്ദർശനം നടത്തുന്നത്. തെക്കൻ ജില്ലകൾ സന്ദർശിക്കുന്ന സംഘം കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം, പത്തനംതിട്ട ജില്ലകൾ സന്ദർശിച്ചിരുന്നു.

‌ഉന്നത ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും. തുടർന്ന്  വിദഗ്ധസംഘം  കേന്ദ്രത്തിന് റിപ്പോർട്ട്  നൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here