രാജ്യത്ത് മൂന്നാം തരംഗം ഉറപ്പ്; സിഎസ്ഐആര്‍

രാജ്യത്ത് തീർച്ചയായും കൊവിഡ് മൂന്നാം തരംഗം സംഭവിക്കുമെന്ന് സിഎസ്ഐആര്‍ വ്യക്തമാക്കി. എന്നാൽ മൂന്നാം തരംഗത്തിന്റെ തീവ്രത ഇപ്പോഴും അവ്യക്തമാണെന്നും, എപ്പോൾ സംഭവിക്കുമെന്നത് പറയാൻ സാധിക്കില്ലെന്നും സിഎസ്ഐആര്‍ മേധാവി ഡോ. ശേഖർ സി മണ്ടേ ചൂണ്ടിക്കാട്ടി.

രാജ്യത്തെ ജനങ്ങൾ കൊവിഡ് പ്രോട്ടോകോളുകൾ പാലിക്കുന്നതിലൂടെയും വാക്‌സിൻ സ്വീകരിക്കുന്നതിലൂടെയും മൂന്നാം തരംഗത്തിന്റെ തീവ്രത കുറക്കാൻ സാധിക്കും.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഗുരുതരമായി ബാധിച്ച ജില്ലകളിൽ മൂന്നാം തരംഗം തീവ്രമാകുകയില്ലെന്ന് ഐസിഎംആര്‍ അറിയിച്ചു.

സെറോ സർവ്വേയുടെ അടിസ്ഥാനത്തിൽ കൊവിഡ് ഗുരുതരമായി ബാധിച്ച ജില്ലകളിലെ ജനങ്ങൾക്ക് പ്രതിരോധ ശക്തി കൂടുതലാകുമെന്നും ഐസിഎംആര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 6479 കേസുകൾ സ്വീകരിച്ചപ്പോൾ 157 മരണങ്ങൾ റിപ്പോർട്ട് ചെയ്തു തമിഴ്നാട്ടിൽ 1990 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 26 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News