സാബു ജേക്കബ് ഏകാധിപതി; ട്വന്റി 20 യില്‍ കൂട്ടരാജി, കൂടുതല്‍ പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക് 

കിറ്റെക്‌സ് എംഡി സാബു ജേക്കബിന്‍റെ ട്വന്റി 20യില്‍ പ്രവർത്തകരുടെ കൂട്ടരാജി. ട്വന്റി 20 മഴുവന്നൂർ പഞ്ചായത്തിലെ 30ൽ അതികം പ്രവർത്തകരാണ് കുടുംബ സമേതം രാജിവച്ച് സിപിഐഎമ്മിൽ ചേരുന്നത്. രാജിവച്ച പ്രവർത്തകർക്ക് ഇന്ന് സിപിഐഎം സ്വീകരണം നൽകും.

എറണാകുളം മഴുവന്നൂർ പഞ്ചായത്തിലെ 30ൽ അതികം കുടുംബങ്ങളാണ് 2020യിൽ നിന്ന് രാജിവച്ച് സിപിഐഎമ്മിൽ ചേരുന്നത്. മോഹ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ ട്വൻ്റി 20 പഞ്ചായത്തിൽ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ പോലും നടപ്പിലാക്കാത്തതിനെ തുടർന്നാണ് രാജിയെന്ന് പ്രവർത്തകർ പറയുന്നു.

അതേസമയം ട്വൻ്റി 20യുടെ വാർഡ് മെമ്പർമാരെല്ലാം ഡമ്മികളാണെന്നും. പലർക്കും പഞ്ചായത്തിന്‍റെ പ്രവർത്തന രീതികളെ കുറിച്ച് ധാരണയില്ലെന്നും പ്രവർത്തകർക്ക് പരാതിയുണ്ട്. ട്വന്‍റി 20 ചെയർമാൻ സാബു ജേക്കബ് ഏകാധിപതിയായാണ് പെരുമാറുന്നതെന്നും ഇവർ ആരോപിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടിഘോഷിച്ച് സ്ഥാനാർത്ഥികളെ നിർത്തിയ ട്വൻ്റി 20 ക്ക് വൻ പരാജയമായിരുന്നു എറണാകുളം ജില്ലയിൽ നേരിട്ടത്. നിലവിൽ മുപ്പ് കുടുംബങ്ങളാണ് ട്വൻ്റി 20 വിടുന്നതെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ 150ൽ അതികം കുടുംബം രാജിവയ്ക്കുമെന്നും ഇവർ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News