വിസ്മയ കേസ്; എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കിരൺ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊല്ലം വിസ്മയ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരൺ കുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തനിക്കെതിരെ സ്ത്രീധന പീഡന മരണകുറ്റം നിലനിൽക്കില്ലെന്നാണ് കിരൺ കുമാറിന്‍റെ പ്രധാന വാദം.

മരണസമയത്തോ അതിന് മുൻപോ വിസ്മയെ താൻ മർദ്ദിച്ചതായി തെളിവുകളില്ല. ചില മുൻകാല സംഭവങ്ങളുടെ പേരിലാണ് തന്നെ പ്രതിയാക്കിയത്. കേസിലെ അന്വേഷണം നിർത്തിവയ്ക്കണമെന്ന് കിരൺ കുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു.

ഹർജിയിൽ നിലപാട് അറിയിക്കാൻ പൊലീസിനോട് കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. സ്ത്രീധന പീഡന മരണം ഐ പി സി 304 ബി നിലനിൽക്കുമോ എന്ന കാര്യത്തിലാണ് നിലപാട് അറിയിക്കേണ്ടത്.

കിരൺ കുമാറിന്‍റെ ജാമ്യാപേക്ഷ നേരത്തെ  ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി  തള്ളിയിരുന്നു.. ഇതിനെ തുടർന്ന്കിരൺ കുമാർ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel