കൊടകര ബിജെപി കുഴൽപ്പണക്കേസ്; അന്വേഷണ സംഘം  ഇന്ന് വിശദ റിപ്പോർട്ട് സമർപ്പിക്കും

കൊടകര ബി.ജെ.പി.കുഴൽപ്പണക്കേസ് അന്വേഷണ സംഘം  ഇന്ന് വിശദ റിപ്പോർട്ട് സമർപ്പിക്കും. ഇ.ഡി, ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റുകൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിങ്ങനെ 3 ഏജൻസികൾക്കാണ് റിപ്പോർട്ട് നൽകുക.

കൊടകര ബി.ജെ.പി കുഴൽപ്പണക്കേസിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടിയായിരിക്കും അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കുക. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കൊണ്ടുവന്ന പണമാണ് കൊടകരയിൽ വച്ച് നഷ്ട്ടപ്പെട്ടതെന്നും. 40 കോടി രൂപയുടെ കുഴൽപ്പണം ബിജെപി കേരളത്തിൽ ഒഴുക്കിയെന്നും റിപ്പോർട്ടിലുണ്ടാകും.

ബംഗ്ലൂരുവിലെ ഒരു ബിജെപി കേന്ദ്രത്തിൽ നിന്നാണ് പണം എത്തിയത്. അന്തർസംസ്ഥാന ബന്ധമുള്ളതിനാൽ കേസ് ഇ ഡി, ഇൻകം ടാക്സ് ഡിപ്പാർട്മെൻ്റുകൾ അന്വേഷിക്കണമെന്നും  റിപ്പോർട്ടിൽ ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിച്ചതിനെക്കുറിച്ചുള്ള  റിപ്പോർട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കുക.

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് കോന്നിയിലെ ബിജെപി പഞ്ചായത്തംഗങ്ങൾക്ക് പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെ നൽകിയെന്ന ധർമ്മരാജന്‍റെ മൊഴി പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയും.

അതേസമയം, കവർച്ചാപണം തൃശ്ശൂർ ജില്ലയിലെ ബി.ജെ.പി നേതാക്കൾക്ക് ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണ സഘം പരിശോധിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേന്ദ്രനായി കോന്നിയിലേക്ക് കൊണ്ടുപോയ കുഴൽപ്പണത്തെക്കുറിച്ചും അന്വഷണ സംഘം പരിശോധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News