പെഗാസസില്‍ പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധമാകും; സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം

പെഗാസസ് ഫോൺ ചോർത്തൽ, കർഷക സമരം എന്നിവയിൽ പാർലമെന്‍റ് ഇന്നും പ്രഷുബ്ധമാകും. ഫോൺ ചോർത്തലിൽ ചർച്ച അനുവദിക്കുന്നില്ലെങ്കിൽ സഭ നടപടികളുമായി സഹകരിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം.

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഇരു സഭകളും കഴിഞ്ഞ 9 ദിവസങ്ങളിലും തടസപ്പെട്ടിരുന്നു. ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും.

പാർലമെന്‍റിൽ ചർച്ചയ്ക്ക് തയ്യാറാകാതിരുന്ന സർക്കാർ കോടതി പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന നിലപാട്  സ്വീകരിച്ചേക്കും. അതേസമയം,  രാവിലെ ബി ജെ പി പാർലമെന്‍ററി പാർട്ടി യോഗവും പ്രതിപക്ഷ നേതാക്കളുടെ യോഗവും ചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News