വ്യാജ അഭിഭാഷക ചമഞ്ഞ് തട്ടിപ്പ്; സെസി സേവ്യർ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി ചെയ്തു എന്ന കേസിൽ സെസി സേവ്യർ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. താൻ ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ  വഞ്ചിക്കുകയായിരുന്നു എന്നുമാണ് ജാമ്യഹർജിയിലെ വാദം.

തനിക്കെതിരെ വഞ്ചനാകുറ്റം നിലനിൽക്കില്ല. കോടതിയേയോ, കേസുമായി എത്തുന്നവരെയോ മനപൂർവ്വം വഞ്ചിക്കാൻ ശ്രമിച്ചിട്ടില്ല. ബാർ കൗൺസിലിന് തനിക്കെതിരെ പരാതി ലഭിച്ചിട്ടില്ല.

കോടതി നിർദ്ദേശം പാലിക്കാമെന്നും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാൻ അന്വേഷണ ഉദ്യോഗസ്ഥനോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ലോ അക്കാഡമി വിദ്യാർത്ഥിയായിരുന്നുവെങ്കിലും ചില വിഷയങ്ങൾക്ക് പരാജയപ്പെട്ടതിനാൽ നിയമ ബിരുദം നേടാനായില്ല.

ആലപ്പുഴയിൽ വക്കീൽ ഓഫീസിൽ ഇന്‍റേൺ ആയി ജോലി ചെയ്തുവെങ്കിലും , വക്കീൽ കുപ്പായം ധരിച്ചല്ല താൻ പ്രവർത്തിച്ചതെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നും ഹർജിയിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News