ഇടുക്കിയില്‍ പതിനൊന്നുകാരന്‍ കുളിമുറിയിൽ തൂങ്ങി മരിച്ചനിലയിൽ 

ഇടുക്കി -ചക്കുപള്ളം പളയക്കുടിയിൽ പതിനൊന്നുകാരനെ കുളിമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പളയക്കുടി നിവാസികളായ ശ്യാം – സുരേഷ് ദമ്പതികളുടെ മൂത്ത മകൻ ശ്യാം സുരേഷാണ് മരിച്ചത്.

കുളിക്കാനായി കുളിമുറിയിലേക്ക് പോയ വിദ്യാർത്ഥിയെ ഏറെ സമയം കഴിഞ്ഞും കാണാതായതോടെ  പരിശോധിച്ചപ്പോഴാണ് തോർത്തിൽ തൂങ്ങിയ നിലയിൽ  കണ്ടെത്തിയത് .

ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.  ചക്കുപള്ളം ട്രൈബൽ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ശ്യാം . സംഭവത്തിൽ കുമളി പൊലീസ് അന്വഷണമാരാംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News