ഖാദിക്ക് കണ്ണൂരിന്‍റെ കൈത്താങ്ങ്; ക്യാമ്പയിന് തുടക്കം 

കൊവിഡ് കാരണം പ്രതിസന്ധിയിലായ ഖാദി മേഖലയെ സഹായിക്കുന്നതിനായി കണ്ണൂർ ജില്ലയിൽ ഖാദിക്ക് കണ്ണൂരിൻ്റെ കൈത്താങ്ങ് എന്ന പേരിൽ ക്യാമ്പയിൻ തുടങ്ങി. ഓണത്തിന് ഖാദി കൈത്തറി വസ്ത്രങ്ങളും ഉല്‍പ്പന്നങ്ങളും വാങ്ങുകയും കുടുംബക്കാര്‍ക്കും  പ്രിയപ്പെട്ടവര്‍ക്കും സമ്മാനിക്കുകയും   ചെയ്യണമെന്നതാണ് ക്യാമ്പയിൻ്റെ സന്ദേശം. പ്രചരണത്തിന്‍റെ ഭാഗമായ കൂപ്പൺ വിതരണം മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കണ്ണൂർ ജില്ലാ കലക്ടർ ടി വി സുഭാഷാണ് ഖാദിക്ക് കണ്ണൂരിൻ്റെ കൈത്താങ്ങ് എന്ന ആശയം മുന്നോട്ട് വച്ചത്.സർക്കാർ ജീവനക്കാർ, സഹകരണ ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, ബാങ്കുകൾ, കുടുംബശ്രീ തുടങ്ങിയവരിലൂടെ ഓണക്കാലത്ത് പരമാവധി ഖാദി ഉൽപ്പന്നങ്ങൾ വിറ്റഴിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായുള്ള കൂപ്പൺ വിതരണത്തിന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ തുടക്കം കുറിച്ചു. ഈ വര്‍ഷത്തെ ഓണം ഖാദിയുടേത് കൂടിയാക്കി മാറ്റണമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന ഖാദി വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഖാദി ഓണം മേളയോട് അനുബന്ധിച്ചാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

മേളയില്‍ വിവിധയിനം ഉല്‍പ്പന്നങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. 5000 രൂപയുടെ കിറ്റ് 2999 രൂപക്കാണ് ലഭ്യമാക്കുന്നത്. ബെഡ്ഷീറ്റ്, ഷര്‍ട്ട്പീസ്, ചുരിദാര്‍ മെറ്റീരിയല്‍, തോര്‍ത്ത്, കളര്‍മുണ്ട്, തേന്‍ എന്നിവ അടങ്ങുന്നതാണ് കിറ്റ്. ഓണക്കാലത്ത് 30% റിബേറ്റും ലഭ്യമാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News