അനെർട്ട് ജിഎസ്ടി വകുപ്പിന് കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫ്ലാഗ് ഓഫ് കര്‍മ്മം ഇന്ന് 

അനെർട്ട് ജി എസ് ടി വകുപ്പിന് കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫ്ലാഗ് ഓഫ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. രാവിലെ 8.30 നു കവടിയാർ ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുത വകുപ്പ് മന്ത്രി  കെ കൃഷ്ണൻകുട്ടി വാഹനങ്ങളുടെ താക്കോല്‍ കൈമാറും.

വി.കെ പ്രശാന്ത് എംഎൽ എയുടെ    ജി എസ്  ടി സ്പെഷ്യൽ കമ്മിഷണർ ഡോ എസ്  കാർത്തികേയൻ, അനെർട്ട് ഡയറക്ടർ നരേന്ദ്രനാഥ് വെള്ളൂരി  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ഇതോടെ  അനെർട് സർക്കാർ സ്ഥാപനങ്ങൾക്ക്  കൈമാറുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 119 ആകും.അനെർട്ട് മുഖേന ഗവൺമെൻറ് സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾ ലീസിന് നൽകുന്ന പദ്ധതിയാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here