വിഴിഞ്ഞം തുറമുഖം പുനരധിവാസ പാക്കേജിനായി ഇതുവരെ ചെലവായത് 100 കോടി: മന്ത്രി അഹമ്മദ് ദേവർ കോവിൽ  

വിഴിഞ്ഞം തുറമുഖം പുനരധിവാസ പാക്കേജിനായി ഇതുവരെ 100 കോടി രൂപ ചെലവാക്കിയതായി  തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ. ഇരുപതിനായിരത്തിൽ അധികം അപ്പീൽ അപേക്ഷകൾ ലഭിച്ചുവെന്നും മന്ത്രി നിയമസഭാ സമ്മേളനത്തില്‍ പറഞ്ഞു.

ക്രൂ ചെയ്ഞ്ച് കാരണം മത്സ്യത്തൊഴിലാളികളുടെ യാനങ്ങളും വലകളും നശിക്കുന്നതായുള്ള പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ വിജയകരമായി നടക്കുന്നുണ്ട്.

പാറ ലഭിക്കാത്തതാണ്  വിഴിഞ്ഞം തുറമുഖത്തെ പുലിമുട്ട് നിർമ്മാണം തടസ്സപ്പെടാൻ കാരണം.19 ക്വാറികളിൽ നിന്നും പാറ എടുക്കാൻ കമ്പനി അനുമതി തേടിയിട്ടുണ്ടെന്നും  മൂന്നെണ്ണത്തിന് മാത്രമാണ് അനുമതി ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാനാണ് ശ്രമം. അന്യസംസ്ഥാനങ്ങളിൽനിന്ന് പാറക്കല്ലുകൾ കൊണ്ടുവരുന്നതിൽ തടസ്സം നേരിടുന്നു. കഴിഞ്ഞ ഒരാഴ്ചയായാണ് തടസ്സം നേരിടുന്നത്.

കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ ചില കളക്ടർമാരുടെ നിർദ്ദേശം ഉള്ളതിനാൽ വാഹനങ്ങൾ കടത്തിവിടുന്നില്ല. ഇതിന് പരിഹാരം കാണാൻ ശ്രമം നടക്കുന്നുണ്ടെന്നും സർക്കാർ കത്തയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here