മഹാമാരി കാലത്ത് കേരള സർക്കാർ മാത്രമാണ് എസ്എസ്എല്‍സി പരീക്ഷ ധൈര്യമായി നടത്തിയത്; മന്ത്രി വി. ശിവൻകുട്ടി

മഹാമാരി കാലത്ത് കേരള സർക്കാർ മാത്രമാണ് എസ്എസ്എല്‍സി പരീക്ഷ ധൈര്യമായി നടത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എല്ലാ വിദ്യാർത്ഥികൾക്കും പഠനം ഉറപ്പാക്കുമെന്നും  വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

മഹാമാരി കാലത്ത് കേരള സർക്കാർ മാത്രമാണ് എസ്എസ്എല്‍സി പരീക്ഷ ധൈര്യമായി നടത്തിയത്. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. എന്നാല്‍,  പ്ലസ് ടു പ്രായോഗിക പരീക്ഷയും വിജയകരമായി പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചുവെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.

പ്ലസ് വൺ സീറ്റുകളില്‍ മലബാർ മേഖലയിൽ 20 ശതമാനവും മറ്റിടങ്ങളിൽ 10 ശതമാനവും  വർധിപ്പിക്കാനും ഇതിനകം തീരുമാനിച്ചിട്ടുണ്ട്.

ഇനി ഓൺലൈൻ ക്ലാസുകളാണ് ലക്ഷ്യമെന്നും എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കുമെന്നും ആർക്കും പഠിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News