ടോക്യോ ഒളിമ്പിക്സ്: ചരിത്ര വിജയവുമായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം സെമിയില്‍

ഒളിമ്പിക്സ് വനിതാ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം ഒളിമ്പിക്സ് സെമിയിലെത്തുന്നത്. ക്വര്‍ട്ടര്‍ ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ആസ്‌ട്രേലിയയെ ഇന്ത്യ തോല്‍പിച്ചത്.

ഗുര്‍ജിത് കൗര്‍ ആണ് പെനാല്‍ട്ടി കോര്‍ണറില്‍ നിന്ന് ഗോള്‍ നേടിയത്. റാങ്കിങില്‍ നാലാം സ്ഥാനത്താണ് ആസ്‌ട്രേലിയ. ഇന്ത്യയുടെ സ്ഥാനം പത്തും. അര്‍ജന്റീനയാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി. ടോക്കിയോ ഒളിംപിക്‌സില്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ച ഒരേയൊരു പെനല്‍റ്റി കോര്‍ണറില്‍ നിന്നാണ് ഗുര്‍ജീത് കൗര്‍ ലക്ഷ്യം കണ്ടത്.

ഗുര്‍ജീതിന്റെ ആദ്യ ഗോള്‍ കൂടിയാണിത്. മറുവശത്ത് ആസ്‌ട്രേലിയയ്ക്ക് അഞ്ചിലധികം പെനല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധം തകര്‍ക്കാനായില്ല. ഗോള്‍കീപ്പര്‍ സവിതയുടെ അസാമാന്യ പ്രകടനമാണ് ഇന്ത്യയുടെ കോട്ട കാത്തത് നേരത്തെ, ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ച് പൂള്‍ ബിയില്‍ ചാംപ്യന്‍മാരായാണ് ആസ്‌ട്രേലിയന്‍ വനിതകള്‍ ക്വാര്‍ട്ടറിലെത്തിയത്. എന്നാല്‍, തികച്ചും വ്യത്യസ്തമായിരുന്നു ഇന്ത്യയുടെ സെമി പ്രവേശം.

പൂള്‍ എയില്‍ ആദ്യത്തെ മൂന്നു കളികളും തോറ്റ ഇന്ത്യ, അവസാന 2 മത്സരങ്ങളില്‍ നേടിയ നിര്‍ണായക വിജയങ്ങളുടെ മികവില്‍ പൂള്‍ എയില്‍ 4ാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here