മുട്ടില്‍ മരം മുറി; പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് ഇന്ന് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍

മുട്ടില്‍ മരം മുറി കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് ഇന്ന് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ 5 ദിവസത്തേക്കാണ് കസ്റ്റഡി അപേക്ഷ നല്‍കുക.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതികളെ കോടതി റിമാന്‍റ് ചെയ്തത്. മാനന്തവാടി ജില്ലാ ജയിലില്‍ കഴിയുന്ന റോജി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗ്സ്റ്റിന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങുക.

കസ്റ്റഡിയില്‍ വിട്ടുകിട്ടുന്ന പ്രതികളെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും.മരം മുറി നടന്ന പ്രദേശങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here