ബിജെപി കുഴല്‍പ്പണക്കേസ്;  ചെലവഴിച്ചത് 41.4 കോടി, റിപ്പോര്‍ട്ട്  പൊലീസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി

ബിജെപി കുഴല്‍പ്പണക്കേസില്‍ ചെലവഴിച്ചത് 41.4 കോടി രൂപയെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്  പൊലീസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി. തെരഞ്ഞെടുപ്പ് അട്ടിമറിച്ചോ എന്ന് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ബിജെപി ചെലവഴിച്ചത് 41.4 കോടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് തെരഞ്ഞെടുപ്പട്ടിമറിക്കാൻ കാരണമായോ എന്ന് പരിശോധിക്കണം. ഇ.ഡി, തെരഞ്ഞെടുപ്പ് കമ്മീഷൻ, ഇൻകം ടാക്ക് സ് ഡിപ്പാർട്ട്മെൻ്റ് എന്നിവർക്കാണ് കേരളാ പൊലിസ് റിപ്പോർട്ട് സമർപ്പിച്ചത്.

ബി.ജെ.പി കുഴൽപ്പണക്കേസിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം ഇഡിക്കും ആദായ നികുതി വകുപ്പിനും റിപ്പോർട്ട് സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ട്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പി. കൊണ്ടുവന്ന പണമാണ് കൊടകരയിൽ വച്ച് നഷ്ട്ടപ്പെട്ടതെന്നും. 40 കോടി രൂപയുടെ കുഴൽപ്പണം ബി.ജെ.പി കേരളത്തിൽ ഒഴുക്കിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ബംഗ്ലൂരുവിലെ ഒരു ബി.ജെ.പി. കേന്ദ്രത്തിൽ നിന്നാണ് പണം എത്തിയത്. അന്തർസംസ്ഥാന ബന്ധമുള്ളതിനാൽ കേസ് ഇ ഡി, ഇൻകം ടാക്സ് ഡിപ്പാർട്മെൻ്റുകൾ അന്വേഷിക്കണമെന്നും  റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊങ്കണാപുരത്തെ ബി.ജെ.പി കുഴൽപ്പണക്കവർച്ചയെ പറ്റി അന്വേഷിക്കണമെന്നും റിപ്പോർട്ടിലുണ്ട്. 9 തവണകളിലായി ബി.ജെ.പി കൊണ്ടുവന്ന കുഴൽപ്പണം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചതെങ്ങനെ എന്ന് പരിശോധിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് കോന്നിയിലെ ബി.ജെ.പി പഞ്ചായത്തംഗങ്ങൾക്ക് പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെ നൽകിയെന്ന ധർമ്മരാജന്‍റെ മൊഴി പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. അതേസമയം, കവർച്ചാ പണം തൃശ്ശൂർ ജില്ലയിലെ ബി.ജെ.പി നേതാക്കൾ ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണ സഘം പരിശോധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News