ബാനര്‍ സഭയില്‍ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധം; പ്രതിപക്ഷത്തിന് താക്കീത് നല്‍കി സ്പീക്കര്‍

നിയമസഭയില്‍ ബാനര്‍ തൂക്കിയ പ്രതിപക്ഷത്തിന് താക്കീത് നല്‍കി സ്പീക്കര്‍. ബാനര്‍ സഭയില്‍ പാടില്ലെന്നും അത് ഉടന്‍ നീക്കം ചെയ്യണമെന്നും സ്പീക്കര്‍ എം.ബി രാജേഷ് സഭയില്‍ വ്യക്തമാക്കി.

ബാനര്‍ സഭയില്‍ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്. സ്പീക്കറുടെ നിര്‍ദേശത്തെ ഗൗനിക്കാതിരുന്ന പ്രതിപക്ഷത്തോട് ബാനര്‍ നീക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു.

നിരോധിത വസ്തുക്കള്‍ സഭയില്‍ കൊണ്ടുവരുന്നത് നിരോധിച്ചുകൊണ്ട് സ്പീക്കറുടെ റൂളിംഗ് ഉള്ളതാണെന്നും സഭ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ബാനര്‍ ഉപയോഗിക്കുന്നതെന്നും സ്പീക്കര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News