ഭരണഘടനാവിരുദ്ധമെന്ന് വിധിച്ച  ഐ.ടി നിയമത്തിലെ വകുപ്പ് ഇപ്പോ‍ഴും പ്രയോഗത്തില്‍; സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ച ഐ.ടി നിയമത്തിലെ 66എ വകുപ്പ് സംബന്ധിച്ച ഹർജിയിൽ സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതി റജിസ്ട്രാർമാർക്കും സുപ്രീംകോടതിയുടെ നോട്ടീസ്. വകുപ്പ് ഇപ്പോഴും പ്രയോഗിക്കുന്നുവെന്ന പൊതുതാൽപര്യഹർജിയിലാണ് നടപടി.

നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. വിധി നടപ്പാക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്കാണെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

കോടതികളുമായി മാത്രമല്ല, പൊലീസുമായും ബന്ധപ്പെട്ട വിഷയമെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News