കൊവിഡില്‍ പ്രതിസന്ധിയിലായ ടൂറിസം മേഖലയിലെ തൊഴിലാളികളെ സഹായിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും; മന്ത്രി പി എ മുഹമ്മദ് റിയാസ്

കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്നവരെ സഹായിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന്  മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനായി റിവോൾവിംഗ് ഫണ്ട് പദ്ധതി തയ്യാറായതായി മന്ത്രി നിയമസഭയിൽ പറഞ്ഞു.

ഈ മേഖലയിൽ തൊഴിൽ എടുക്കുന്നവർക്ക് പലിശരഹിത വായ്പ നൽകുന്നതാണ് പദ്ധതി. ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ, ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ, ശിക്കാരി – ഹൗസ് ബോട്ട് ജീവനക്കാർ, ഹോട്ടൽ – റസ്റ്റോറെൻറ് ജീവനക്കാർ,  ഉത്തരവാദിത്ത ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടു നിൽക്കുന്നവർ,  കലാകാരന്മാർ, കരകൗശല വിദഗ്ധർ, ആയോധന കലാപ്രവർത്തകർ എന്നിവർക്കാണ് റിവോൾവിങ് ഫണ്ട്.

ആയുർവേദ സെൻ്ററുകൾ, റസ്റ്ററൻ്റുകൾ, ഹോം സ്റ്റേകൾ,  അമ്യൂസ്മെൻ്റ് പാർക്ക്, അഡ്വഞ്ചർ ടൂറിസം, ഗ്രീൻഫാം,  എന്നിവയ്ക്കുള്ള അക്രഡിറ്റേഷൻ  ഒരു ഉപാധിയും ഇല്ലാതെ ഡിസംബർ 31 വരെ പുതുക്കി നൽകുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News