രാജ്യത്ത് നാലപ്പതിനായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ 

രാജ്യത്ത് ഇന്നും നാലപ്പതിനായിരത്തിന് മുകളിലാണ് പ്രതിദിന ദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ  40,134 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 422 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു.

36,946 പേരാണ് രോഗമുക്തി നേടിയത്. 4,13718 പേർ നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുമ്പോൾ ആകെ മരണ സംഖ്യ 4,24,773 ആയി ഉയർന്നു.  ഇത് വരെ 47 കോടി 22 ലക്ഷം വാക്‌സിൻ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ചികിത്സയിൽ കഴിയുന്നവരുടെ നിരക്ക് 1.31 ശതമാനം ആയി ഉയർന്നു. അതേസമയം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രതിദിന കേസുകളിൽ നേരിയ വർധനവ് ഉണ്ടായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News