ഊർജ മന്ത്രി എന്നല്ല വൈദ്യുതി മന്ത്രിയാണ് ശരി; സഭാരേഖകളിലെ പിശക് ചൂണ്ടിക്കാട്ടി സ്പീക്കര്‍ 

ഇലക്ട്രിസിറ്റി മന്ത്രിക്ക് ഊർജ മന്ത്രി എന്നല്ല വൈദ്യുതി മന്ത്രി എന്നാണ് ശരിയായ മലയാള പ്രയോഗമെന്ന് സഭാരേഖകളിലെ പിശക് ചൂണ്ടിക്കാട്ടി സ്പീക്കർ എം ബി രാജേഷ്.

മന്ത്രി കെ കൃഷ്ണൻകുട്ടിയെ ഊർജ വകുപ്പ് മന്ത്രിയെന്നും വൈദ്യുതി വകുപ്പു മന്ത്രിയെന്നും നിയമസഭാ രേഖകളിൽ വ്യത്യസ്തമായി വിശേഷിപ്പിക്കുന്നത് ചൂണ്ടിക്കാട്ടിയ മഞ്ഞളാംകുഴി അലിയുടെ ക്രമപ്രശ്നത്തിനായിരുന്നു സ്പീക്കർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഇക്കാര്യത്തിൽ പൊതുഭരണ വകുപ്പ് ജൂൺ 24ന് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രകടമായ അർത്ഥ വ്യത്യാസമില്ലെങ്കിലും ഭാവിയിൽ ഇത്തരം പിശക് സംഭവിക്കാതിരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുമെന്നും സ്പീക്കർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News