അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കായി പുതിയ കുടിയേറ്റ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി യു.എസ്

യു.എസ് സൈനിക പിന്മാറ്റത്തോടെ താലിബാൻ പിടിമുറുക്കിയ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികൾക്ക് പുതിയ കുടിയേറ്റ പദ്ധതി പ്രഖ്യാപിക്കാൻ ഒരുങ്ങി യു.എസ്. അഫ്ഗാനിസ്ഥാനിലെ യു.എസ് പദ്ധതികൾ, യു.എസ് ഗവൺമെന്റ് ഇതര സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന അഫ്ഗാൻ സ്വദേശികൾക്കായാണ് പുതിയ കുടിയേറ്റ പദ്ധതി.

ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും അഫ്ഗാനെ പൂർണമായി കൈയ്യൊഴിയാതിരിക്കാൻ ബൈഡൻ ഭരണകൂടത്തിനുമേൽ സമ്മർദം ഏറെയായിരുന്നു. നിലവിൽ ഏകദേശം 50,000ത്തോളം അഫ്ഗാൻ സ്വദേശികളെ യു.എസിൽ എത്തിക്കാനുള്ള ‘ഓപ്പറേഷൻ അലൈസ് റഫ്യുജി’നു പുറമേയാണ് പുതിയ പദ്ധതി പ്രഖ്യാപ്പിക്കാനുള്ള ഒരുക്കം.

യു.എസ് ഗവൺമെന്റിനു വേണ്ടി ജോലി ചെയ്തിരുന്നവർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരെയാണ് ആദ്യ ഘട്ടത്തിൽ യു.എസ്സിൽ എത്തിക്കുന്നത്. യു.എസ് ഏജൻസികൾ, മുതിർന്ന യു.എസ് ഉദ്യോഗസ്ഥർ, ഗവൺമെന്റിതര സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ ശുപാർശയിൽ മാത്രമേ പുതിയ പദ്ധതിയിൽ അഫ്ഗാനികൾക്ക് ഉൾപ്പെടാൻ സാധിക്കൂ എന്നാണ് സൂചന.

അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം നാൾക്കു നാൾ വർധിക്കുകയാണ്. കഴിഞ്ഞ ദിവസം കാണ്ഡഹാറിലെ വിമാനത്താവളങ്ങൾക്ക് നേരെയും അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസിന് നേരെയും താലിബാൻ ആക്രമണമുണ്ടായിരുന്നു.

ആക്രമണത്തിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. ഓഫീസിന്റെ പ്രവേശന കവാടത്തിന് നേർക്കാണ് ആക്രമണമുണ്ടായത്.അതേസമയം താലിബാൻ ആക്രമണത്തെ അപലപിച്ച് യു.എൻ പ്രതിനിധികൾ രംഗത്തെത്തിയിരുന്നു.

ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് യു.എന്നിന്റെ അഫ്ഗാനിലെ പ്രത്യേക പ്രതിനിധി ഡെബോറ ലിയോൺസ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അഫ്ഗാനിസ്ഥാനിലെ താലിബാൻ ആക്രമണത്തിൽ 2400 ലധികം അഫ്ഗാൻ പൗരൻമാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടന നേരത്തെ പറഞ്ഞിരുന്നു. മെയ് മുതൽ ജൂൺ വരെയുള്ള രണ്ട് മാസത്തിനുള്ളിലാണ് ഇത്രയധികം പേർ കൊല്ലപ്പെട്ടതെന്നാണ് യു.എൻ വൃത്തങ്ങളുടെ റിപ്പോർട്ട്.

മെയ് ആദ്യവാരത്തോടെ പ്രദേശത്ത് ആരംഭിച്ച ആക്രമണങ്ങൾ ഉച്ചസ്ഥായിൽ എത്തിയിരിക്കുകയാണ്. കാണ്ഡഹാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താലിബാൻ പിടിമുറുക്കിയ സാഹചര്യത്തിൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് കൂട്ടത്തോടെ പലായനം ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News