സാഗർമാല പദ്ധതിയുടെ കീഴിൽ കേരളത്തിന് 65 പദ്ധതികൾ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രം

സാഗർമാല പദ്ധതിയുടെ കീഴിൽ കേരളത്തിന് 65 പദ്ധതികൾ അനുവദിച്ചിട്ടുണ്ടെന്നും ഇതിൽ 16 പദ്ധതികൾ പൂർത്തിയാക്കിയെന്നും കേന്ദ്ര തുറമുഖ ഷിപ്പിംഗ് മന്ത്രാലയം. 18,161 കോടി രൂപയാണ് ആകെ വകയിരുത്തിയിട്ടുള്ളത്.

49 പദ്ധതികൾ പൂർത്തിയായി വരികയാണെന്നും തുറമുഖ മന്ത്രാലയം അറിയിച്ചു. രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തു നിലവിൽ 202 ബയോ മെഡിക്കൽ വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തനത്തിലുണ്ടെന്നും 35 പ്ലാന്റുകൾ നിർമ്മാണത്തിലാണെന്നും വനം പരിസ്ഥിതിമന്ത്രാലയവും അറിയിച്ചു. ജോണ്‍ ബ്രിട്ടാസ് എംപിയുടെ മറ്റൊരു ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News