കൊവിഡ് വാക്‌സിൻ അടിയന്തര അനുമതി; അപേക്ഷ പിൻവലിച്ച് ജോൺസൺ ആന്റ് ജോൺസൺ

ഇന്ത്യയിൽ തങ്ങളുടെ കൊവിഡ് വാക്‌സിന് വേഗത്തിൽ അനുമതി ലഭിക്കുന്നതിന് പ്രമുഖ അമേരിക്കൻ മരുന്ന് കമ്പനിയായ ജോൺസൺ ആന്റ് ജോൺസൺ നൽകിയ അപേക്ഷ പിൻവലിച്ചു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിയമ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്രസർക്കാർ ശ്രമം നടത്തുന്നതിനിടെയാണ് കമ്പനിയുടെ പിന്മാറ്റം. കമ്പനി അപേക്ഷ പിൻവലിക്കാനുള്ള കാരണം വ്യക്തമല്ല.

ഇന്ത്യയിൽ ജാൻസെൻ വാക്‌സിന്റെ പരീക്ഷണത്തിന് അനുമതി തേടിയതായി ജോൺസൺ ആന്റ് ജോൺസൺ ഏപ്രിലിലാണ് അറിയിച്ചത്. ഈ സമയത്താണ് രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് അമേരിക്കയിൽ ജോൺസൺ ആന്റ് ജോൺസൺ വാക്‌സിൻ പരീക്ഷണം താത്കാലികമായി നിർത്തിവെച്ചത്.

നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മരുന്ന് കമ്പനികളായ ഫൈസർ, മോഡേണ, ജോൺസൺ ആന്റ് ജോൺസൺ എന്നീ കമ്പനികളുമായി ചർച്ച തുടരുകയാണ് എന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. അതിനിടെയാണ് ജോൺസൺ ആന്റ് ജോൺസണിന്റെ പിന്മാറ്റം. ഇതുവരെ അമേരിക്കയിൽ സമ്പൂർണ അനുമതിക്ക് യുഎസ്എഫ്ഡിഎയെ ജോൺസൺ ആന്റ് ജോൺസൺ സമീപിച്ചിട്ടില്ല. ഫൈസർ, മോഡേണ എന്നീ കമ്പനികളുടെ വാക്‌സിന് ഇതിനോടകം തന്നെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News