വീണിടത്ത് നിന്ന് വിജയത്തിലേക്ക് കുതിച്ച് സിഫാന്‍ ഹസന്‍

വീണിടത്ത് നിന്ന് വിജയത്തിലേക്ക് കുതിച്ചവരുടെ കഥയിൽ ഇനി നെതർലൻഡ്‌സ് അത്‌ലറ്റ് സിഫാൻ ഹസ്സന്റെ പേരും. ടോക്യോ ഒളിമ്പിക്സ് വേദിയിൽ 1500 മീറ്റർ ഹീറ്റ്‌സിൽ മത്സരിക്കുന്നതിനിടയിൽ ട്രാക്കിൽ വീണ സിഫാൻ അവിടെ നിന്ന് എഴുന്നേറ്റ് കുതിച്ചത് ഒന്നാം സ്ഥാനത്തേക്കായിരുന്നു.

സിഫാനിക്ക് മുന്നിലുള്ള കെനിയൻ അത്‌ലറ്റ് എഡിന ജെബിറ്റോക് ആണ് ആദ്യം ട്രാക്കിൽ വീണത്. എഡിനയുടെ ശരീരത്തിൽ തട്ടി സിഫാനയും താഴെ വീണു. എന്നാൽ വിട്ടു കൊടുക്കാൻ ഡച്ച് താരം ഒരുക്കമായിരുന്നില്ല.

ശരവേഗത്തിൽ എഴുന്നേറ്റ് ഓട്ടത്തിൽ താളം വീണ്ടെടുത്തു. ഒടുവിൽ ഓസ്‌ട്രേലിയയുടെ ജെസീക്ക ഹള്ളിനേയും അമേരിക്കയുടെ എലിനർ പ്യൂരിയറേയും മറികടന്ന് ഒന്നാമതെത്തി. ഹീറ്റ്‌സ് രണ്ടിൽ നിന്ന് നേരിട്ട് സെമി ഫൈനൽ യോഗ്യതയും നേടി.

1500 മീറ്റർ പിന്നിടാൻ നാല് മിനിറ്റും 05.17 സെക്കന്റുമാണ് ഡച്ച് താരം എടുത്ത സമയം. എത്യോപ്യൻ വംശജയായ സിഫാൻ 2019 ലോക ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിലും 10,000 മീറ്ററിലും സ്വർണം നേടിയ താരമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News