കുഴൽപ്പണം എത്തിയത്‌ ബിജെപി സംസ്ഥാന നേതാക്കളുടെ അറിവോടെ; അന്വേഷണ സംഘം റിപ്പോർട്ട്‌ സമർപ്പിച്ചു

കൊടകര ബിജെപി കുഴൽപ്പണക്കേസ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. 41 കോടി രൂപ ബിജെപി തെരഞ്ഞെടുപ്പിന് ചെലവാക്കിയെന്നാണ്‌ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ട്. ഇഡി, തെരഞ്ഞെടുപ്പ് കമ്മീഷൻ, ഇൻകം ടാക്‌സ് ഡിപ്പാർട്ട്മെന്റ്‌ എന്നിവർക്കാണ് റിപ്പോർട്ട്‌ സമർപ്പിച്ചത്. ഇത് തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ കാരണമായോ എന്ന് പരിശോധിക്കണം. ബംഗ്ലൂരിൽ നിന്ന് പണം വന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നാണ്‌ ഇഡിക്ക് നൽകിയ ശുപാർശ.

കോന്നിയിലെ പഞ്ചായത്തംഗങ്ങൾക്ക് നൽകിയ പണത്തേക്കുറിച്ചും പ്രത്യേക അന്വേഷണം ആവശ്യമെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. കൊങ്കണാപുരത്ത് നഷ്ട്ടപ്പെട്ട പണത്തേക്കുറിച്ചന്വേഷിക്കാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്‌. കുറ്റപത്രത്തിന്റെ കോപ്പിയും അന്വേഷണ ഏജൻസികൾക്ക് കൈമാറി.

മാർച്ച് 6 മുതൽ പല തവണയായാണ് ബിജെപിക്കായി പണം കൊണ്ടുവന്നത്.
രാജ്യത്തിന്റെ സമ്പത്ത്‌ വ്യവസ്ഥ തകർക്കുന്ന കുഴൽപ്പണ ഇടപാടിൽ ബിജെപി സംസ്ഥാന നേതാക്കളുടെ ബന്ധമുൾപ്പടെ വിശദമായ റിപ്പോർട്ടാണ്‌ സമർപ്പിച്ചത്‌.

നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലായി 52 കോടി രൂപ കുഴൽപ്പണം ഇറക്കി. കെ സുര്രേന്ദൻ മത്സരിച്ച കോന്നിയിലുൾപ്പടെ പണം വിതരണം ചെയ്‌തതായും റിപ്പോർട്ടിലുണ്ട്‌. തെരഞ്ഞെടുപ്പു കമ്മീഷനും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടർക്കും തെരഞ്ഞെടുപ്പു കമ്മീഷനും ഇ മെയിലായും നേരിട്ടും റിപ്പോർട്ടുകൾ സമർപ്പിച്ചു. ഇതിനായി മൂന്ന് വ്യത്യസ്‌ത റിപ്പോർട്ടുകളാണ്‌ തയ്യാറാക്കിയത്‌.

ബിജെപി സംസ്ഥാന നേതാക്കളുടെ അറിവോടെ നിയമസഭാ തെരഞ്ഞെടുപ്പിനെത്തിച്ച പണമാണ്‌ കവർന്നതെന്ന്‌ റിപ്പോർട്ടിലുണ്ട്. 40 കോടിയാണ് വിതരണം ചെയ്‌തത്.

മാർച്ച്‌ അഞ്ചു മുതൽ ഏപ്രിൽ അഞ്ചുവരെ വിവിധ ബിജെപി നേതാക്കൾക്ക്‌ പണം കൈമാറി. പാലക്കാട്ടേക്ക് കൊണ്ടു വന്നിരുന്ന ബിജെപിയുടെ 4.4 കോടി മാർച്ചിൽ സേലത്ത് തട്ടിയെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തും കർണാടകത്തിൽ നിന്നും ബിജെപി 12 കോടി കേരളത്തിലെത്തിച്ചതായും റിപ്പോർട്ടിലുണ്ട്.

ഇരിങ്ങാലക്കുട ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഒന്നിൽ സമർപ്പിച്ച കുറ്റപത്രത്തിലും ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. എസിപി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്‌. തെരഞ്ഞെടുപ്പിൽ പണം വിതരണം ചെയ്‌ത കുറ്റകൃത്യത്തിലും അന്വേഷണം തുടരുകയാണ്‌. കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറായി അഡ്വ. എൻ കെ ഉണ്ണികൃഷ്‌ണനെയും സർക്കാർ നിശ്‌ചയിച്ചിട്ടുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News