മുംബൈ വിമാനത്താവളത്തിന്റെ പേര് മാറ്റി അദാനി; ശിവസേന പ്രവർത്തകർ ബോർഡ് തല്ലി തകർത്തു

മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് അദാനി എയർപോർട്ട് എന്ന് പേരിട്ട ബോർഡുകൾ ശിവസേന പ്രവർത്തകർ നശിപ്പിച്ചു.

മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹാ വികാസ് അഘാഡി സഖ്യത്തിലെ അംഗമായ ശിവസേന, മുംബൈ വിമാനത്താവളത്തിന്റെ പേര് അദാനി ഗ്രൂപ്പ് എന്ന് മാറ്റുന്നതിനെ എതിർത്ത് കൊണ്ടായിരുന്നു നടപടി. നിലവിലെ ഛത്രപതി ശിവജി മഹാരാജ് എയർപോർട്ട് എന്ന പേര് മാറ്റാൻ അദാനി ഗ്രൂപ്പിന് അവകാശമില്ലെന്ന് പാർട്ടി പറഞ്ഞു.

ഈ വർഷം ജൂലൈയിൽ അദാനി ഗ്രൂപ്പ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ജിവികെ ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽ നിന്ന് ഏറ്റെടുത്തിരുന്നു. ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പാണ് നിയന്ത്രിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News