ചെമ്മീനിൽ മുരിങ്ങക്ക കൂടി ചേർത്ത് അടിപൊളി കറിയുണ്ടാക്കാം

എങ്ങനെയുണ്ടാക്കിയാലും രുചികരമാണ് ചെമ്മീൻ.കുറച്ച് മുരിങ്ങക്കായ ഇട്ടാലോ.പിന്നെ പറയുകയും വേണ്ട.കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്ന ചെമ്മീൻ മുരിങ്ങക്ക കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

ആവശ്യമുള്ള സാധനങ്ങള്‍

ചെമ്മീൻ – ഒരു കിലോ

മുരിങ്ങക്കായ – 6 എണ്ണം

തേങ്ങ ചിരകിയത് – 2 കപ്പ്

ചുവന്നുള്ളി – 5 എണ്ണം

തക്കാളി – 2 എണ്ണം

പച്ചമുളക് – 5 എണ്ണം

മുളക്പൊടി – 4 സ്പൂണ്‍

മല്ലിപൊടി – 1/2 സ്പൂണ്‍

മഞ്ഞൾപൊടി – 3/4 സ്പൂണ്‍

പുളി ,ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം
ഒരു കപ്പ് തേങ്ങയെടുത്ത് തേങ്ങാപാൽ അടിക്കുക.

പുളി ചൂടുവെള്ളത്തിൽ ഇട്ട് കലക്കി തേങ്ങാപ്പാലിലേക്ക് ഒഴിക്കുക.
തക്കാളിയും പച്ചമുളകും ചേർക്കുക

ഒരു കപ്പ് തേങ്ങയും പെരിജീരകവും ചുവന്നുള്ളിയും വേപ്പിലയും പൊടികളും ചേർത്ത് നന്നായി അരച്ച്‌ ചേർക്കുക .ആവശ്യത്തിനു വെള്ളവും ഉപ്പും ചേർക്കുക.

തിളക്കുമ്പോൾ മീനും മുരിങ്ങക്കായും ഇട്ട് വെന്താൽ താളിച് എടുക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here