പെഗാസസ്‌ ഫോൺ ചോർത്തൽ വിവാദത്തിൽ എൻഡിഎയിൽ ഭിന്നത; അന്വേഷണമാവശ്യപ്പെട്ട്‌ ജെഡിയു

പെഗാസസ്‌ ഫോൺ ചോർത്തലിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ എൻഡിഎയിൽ ഭിന്നത. വിവാദത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച്‌ സഭയിൽ ചർച്ച ചെയ്യണമെന്നും ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്‌ കുമാർ ആവശ്യപ്പെട്ടു.

വിവാദത്തിൽ സ്വതന്ത്ര അന്വേഷണമാവശ്യപ്പെടുന്ന ഹർജികൾ വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെ സഖ്യകക്ഷിയായ ജെഡിയുവും അന്വേഷണമാവശ്യപ്പെട്ടതോടെ ബിജെപി സമ്മർദത്തിലായി.

ഫോൺ ചോർത്തൽ വിവാദത്തെ കുറിച്ച്‌ ദിവസങ്ങളായി ചർച്ച ചെയ്യുകയാണ്‌. സംഭവത്തിൽ അന്വേഷണം ആവശ്യമാണ്‌. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച്‌ വിഷയം പാർലമെന്റിലും ചർച്ച ചെയ്യണമെന്ന്‌ നിതീഷ് കുമാർ പറഞ്ഞു.

ഇസ്രയേൽ പ്രതിരോധ കമ്പനിയായ എൻഎസ്‌ഒയുടെ ചാര സോഫ്റ്റ് വെയറായ പെഗാസസ്‌ ഉപയോഗിച്ച്‌ വിവിധ രാജ്യങ്ങളിലെ പ്രതിപക്ഷ നേതാക്കളുടെയും ആക്‌ടിവിസ്‌റ്റുകളുടെയും മാധ്യമ പ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയുമടക്കം ഫോൺ വിവരങ്ങൾ ചോർത്തിയ വാർത്ത ലോകത്തെ പ്രമുഖ 17 മാധ്യമങ്ങൾ ചേർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ പുറത്തുവന്നത്‌. വിഷയത്തിൽ ഫ്രാൻസ്‌ അടക്കമുള്ള രാജ്യങ്ങൾ നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News