ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് എഎം ആരിഫ് എംപി

ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിൽ കേന്ദ്രസർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എഎം ആരിഫ് എംപി ലോക്‌സഭയിൽ നോട്ടീസ് നൽകി. 84 വയസുള്ള സ്വാമിയെ കിരാതമായ യുഎപിഎ നിയമം ചുമത്തി ദേശീയ സുരക്ഷാ ഏജൻസി ജയിലിലടച്ചു.

ആവശ്യമായ ചികിത്സ നൽകിയില്ല. ജാമ്യം നൽകണമെന്ന് നിരവധി സംഘടനകൾ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയെടുത്തില്ലെന്നും എംപി ചൂണ്ടിക്കാട്ടി.ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും എംപി ആവശ്യപ്പെട്ടു.

സ്റ്റാൻ സ്വാമിയുടെ മരണത്തിൽ നരേന്ദ്രമോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന എംപി സഞ്ജയ് റൗത്ത് കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു. സ്റ്റാൻ സ്വാമിയുടേത് കൊലപാതകമാണെന്ന് സഞ്ജയ് റൗത്ത് ആരോപിച്ചു.

ജൂലൈ അഞ്ചിനാണ് മനുഷ്യാവകാശ പ്രവർത്തകനും വൈദികനുമായ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചത്. 84 വയസായിരുന്നു. ബാദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭീമ കൊറേഗാവ് കേസിൽ എൻ ഐ എ അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

സ്റ്റാൻ സ്വാമിക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലുമുണ്ടായിരുന്നു. മുംബൈയിലെ തലോജ ജയിലിൽ നിന്ന് സ്റ്റാൻ സ്വാമിയെ മെയ് 28നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

പതിറ്റാണ്ടുകളായി ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചയാളാണ് സ്റ്റാൻ സ്വാമി. 2018 ജനുവരി 1ന് പുണെയിലെ ഭീമ കോറേഗാവിൽ നടന്ന എൽഗർ പരിഷത്ത് സംഗമത്തിൽ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാൻ സ്വാമി ഉൾപ്പെടെയുള്ള മനുഷ്യാവകാശ പ്രവർത്തകരെ  അറസ്റ്റുചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News