പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അമര്‍ജിത് സിന്‍ഹ രാജിവെച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേഷ്ടാക്കളിലൊരാളായ അമര്‍ജിത് സിന്‍ഹ രാജിവെച്ചു. രാജിയുടെ കാരണം വ്യക്തമല്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമീപകാലത്ത് രാജിവെക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് അമര്‍ജീത് സിന്‍ഹ.

പ്രധാന ഉപദേഷ്ടാവായിരുന്ന പി കെ സിന്‍ഹ മാര്‍ച്ചില്‍ രാജിവെച്ചിരുന്നു. ബിഹാര്‍ കേഡറില്‍ നിന്നുള്ള 1983 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനാണ് അമര്‍ജിത് സിന്‍ഹ. 2020 ഫെബ്രുവരിയിലാണ് അമര്‍ജിത് സിന്‍ഹയെ മോദിയുടെ ഉപദേശകനായി നിയമിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News