വിവാഹിതനുമായി ബന്ധം ആരോപിച്ച് മുപ്പതുകാരിയുടെ തല മുണ്ഡനം ചെയ്തു; 6 പേർ പിടിയിൽ

വിവാഹിതനുമായി ബന്ധം ആരോപിച്ച് 30 വയസ്സുകാരിയായ വിധവയുടെ തല മുണ്ഡനം ചെയ്തുവെന്ന പരാതിയില്‍ ആറുപേർ പിടിയിൽ. ഗുജറാത്തിലെ സബര്‍കന്ദ് ജില്ലയിലെ സഞ്ചേരി ഗ്രാമത്തിൽ നടന്ന സംഭവത്തിൽ നാല് പുരുഷന്മാരും രണ്ട് യുവതികളുമാണ് അറസ്റ്റിലായത്.

വദൻസിങ്​ ചൗഹാന്‍, രാജുജി ചൗഹാന്‍, കലുസിങ്​ ചൗഹാന്‍, രാഗേഷ്സിങ്​ ചൗഹാന്‍, സുരേഖാ ചൗഹാന്‍, സോനാല്‍ ചൗഹാന്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി ഗംഭോയ്​ പൊലീസ്​ സ്​റ്റേഷൻ സബ് ഇന്‍സ്‌പെക്ടര്‍ പി.പി. ജനി പറഞ്ഞു.

സഞ്ചേരി ഗ്രാമത്തില്‍ താമസിക്കുന്ന നാല് കുട്ടികളുള്ള അമ്മയായ യുവതിയെയാണ്​ ഇവർ ആക്രമിച്ചത്​. ഇവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചതാണ്​. വിവാഹിതനായ ഒരാളുമായി ബന്ധമുണ്ടെന്ന്​ ആരോപിച്ചാണ് പ്രതികള്‍ ഇവരെ ആക്രമിച്ചതെന്ന് ഇന്‍സ്‌പെക്ടര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികളില്‍ ഒരാളുടെ സഹോദരി ഭര്‍ത്താവിനെയും യുവതിയെയും ചേര്‍ത്ത് ബന്ധം ആരോപിച്ചാണ് ആക്രമിച്ചത്. ജൂലൈ 30ന് ബാങ്ക് ആവശ്യത്തിന് പോയ യുവതി തിരികെ അദ്ദേഹത്തിനൊപ്പം ബൈക്കിൽ മടങ്ങിയതാണ്​ പ്രശ്​നത്തിന്​ ഇടയായത്​. വഴിയില്‍ വെച്ച് പ്രതികള്‍ ഇത് കാണുകയും ബൈക്ക് നിര്‍ത്തി ആക്രമിക്കുകയുമായിരുന്നു. പിന്നീട് യുവതിയുടേയും യുവാവിന്‍റെയും തല മുണ്ഡനം ചെയ്ത് വിട്ടയക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News