ജാവ്‍ലിന്‍ ത്രോയിൽ അന്നു റാണിയ്ക്ക് ഫൈനലിലേക്ക് യോഗ്യതയില്ല

വനിതകളുടെ ജാവ്‍ലിന്‍ ത്രോയിൽ ഇന്ത്യയുടെ അന്നു റാണിയ്ക്ക് ഫൈനലിലേക്ക് യോഗ്യതയില്ല.  യോഗ്യത റൗണ്ടിനിറങ്ങിയ താരം 54.04 മീറ്റർ എറിഞ്ഞ് പതിനാലാം സ്ഥാനത്തായി.

അന്നു തന്റെ ആദ്യ ശ്രമത്തിൽ 50.35 മീറ്ററും രണ്ടാം ശ്രമത്തിൽ 53.19 മീറ്ററും മൂന്നാം ശ്രമത്തിൽ 54.04 മീറ്ററുമാണ് എറിഞ്ഞത്. പോളണ്ടിന്റെ മരിയ ആന്‍ഡ്രേജിസ്ക് ആണ് ഗ്രൂപ്പിൽ നിന്ന് നേരിട്ടുള്ള യോഗ്യത നേടിയ ഏക താരം.

മികച്ച വ്യക്തിഗത പ്രകടനമായ 63.24 എറിയുവാന്‍ താരത്തിന് സാധിച്ചിരുന്നുവെങ്കില്‍ നേരിട്ടുള്ള യോഗ്യത താരത്തിന് ലഭിക്കുമായിരുന്നു. 63 മീറ്ററായിരുന്നു നേരിട്ടുള്ള യോഗ്യതയ്ക്കുള്ള മാര്‍ക്ക്.ഗ്രൂപ്പ് എ യിൽ 15 അത്‍ലീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News